TOPICS COVERED

ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 

ജയിലിൽ നിന്നിറങ്ങിയ സോഡാ ബാബുവിന് വീട്ടിലേക്ക് പോവാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് ആണ് സോഡാ ബാബുവിനെ പിടികൂടിയത്. 

ENGLISH SUMMARY:

Bike theft is the central issue in this news report. A man named Soda Babu was arrested by Kannur Town Police for stealing a bike to travel home after being released from Kannur Central Jail.