നടുറോഡില്‍ യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത് യുവാവ്. ഗുരുഗ്രാമിലെ രാജീവ് ചൗക്കില്‍ തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം. . വാഹനം കാത്തുനില്‍ക്കുകയായിരുന്നു മോഡലായ യുവതിയാണ് അപമാനിക്കപ്പെട്ടത്. യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതായും യുവതി പരാതിപ്പെട്ടു. ഇയാളുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് രണ്ടിന് പട്ടാപകല്‍ 11 മണിക്കാണ് സംഭവം. ജയ്പൂരില്‍ നിന്നും ഗുരുഗ്രാമിലെത്തിയ യുവതി രാജീവ് ചൗക്കില്‍ വാഹനം കാത്തിരിക്കെയാണ് യുവാവ് അടുത്തേക്ക് വരുന്നത്. ആദ്യം തുറിച്ചു നോക്കുകയും പിന്നാലെ പാന്റ്സിന്‍റെ സിബ്ബഴിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു. 'അവൻ എന്‍റെ മുന്നിൽ തുറിച്ചുനോക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. എനിക്ക് വളരെ വെറുപ്പ് തോന്നി' എന്നാണ് യുവതിയുടെ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പറയുന്നത്.
'ചുറ്റുംകൂടിയവര്‍ അവനെ അടിക്കാന്‍ പറഞ്ഞു. ഈ സമയത്ത് ഒരു സ്ത്രീയുടെ മനസിലെന്താകുമെന്ന് ആര്‍ക്കും അറിയില്ല. ആ സമയം ഞാന്‍ സുരക്ഷിതയാകാനാണ് നോക്കിയതെന്നും യുവതി പറഞ്ഞു. ഒട്ടേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും വനിത സെല്ലില്‍ നിന്നും സഹായം ലഭിച്ചില്ലെന്നും ഓണ്‍ലൈനില്‍ പരാതി നല്‍കിയിട്ട് സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും യുവതി പറഞ്ഞു.
വീട്ടിലെത്തിയ ശേഷം സംഭവം എക്സില്‍ എഴുതി പൊലീസിനെയും വനിത ഹെല്‍പ്പ്ലൈനിനെയും സര്‍ക്കാറിനെയും ടാഗ് ചെയ്ത് പോസ്റ്റിട്ടു. പക്ഷെ പ്രതികരണമുണ്ടായില്ല. എഫ്.ഐ.ആറിടാന്‍ നേരിട്ട് സ്റ്റേഷനിലെത്തണമെന്നാണ് പൊലീസ് പറഞ്ഞതെന്നും യുവതി വിഡിയോയില്‍ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ 38,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഡിജിറ്റൽ ക്രിയേറ്ററാണ് മോഡൽ. സിസിടിവി ദൃശ്യങ്ങളിലൂടെ അക്രമിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.