TOPICS COVERED

ഭര്‍തൃപീഡനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ ഇരുപത്തിനാലുകാരി ജീവനൊടുക്കിയത്. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ആറുമാസം മുന്‍പായിരുന്നു രാം ബാബു എന്നയാളുമായി ശ്രീവിദ്യയുടെ വിവാഹം നടന്നത്. വില്ലേജ് സര്‍വേയറാണ് രാം ബാബു. വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി ശ്രീവിദ്യയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

എന്നും സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന രാം ബാബു, ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ശ്രീവിദ്യ പറയുന്നു. കടുത്ത ലൈംഗിക വൈകൃതത്തിന് ഇയാള്‍ തന്നെ ഇരയാക്കിയതായും പരാതിയിലുണ്ട്.

മദ്യപിച്ചതിന് ശേഷം ഭിത്തിയില്‍ തലയിടിപ്പിച്ച് രസിച്ചിരുന്നതായും  മറ്റൊരു സ്ത്രീയുടെ മുന്നില്‍ വച്ച് ഒന്നിനും കൊള്ളാത്തവളെന്ന് പരിഹസിച്ചതായും കണ്ണീരോടെ ശ്രീവിദ്യ പറയുന്നു. തല ഇടിപ്പിക്കുകയും മുതുകില്‍ മര്‍ദിക്കുകയും ചെയ്തിരുന്നെന്നും ശ്രീവിദ്യയുടെ കുറിപ്പിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ശ്രീവിദ്യയുടെ കുടുംബം രാം ബാബുവിന്‍റെ വീട്ടുകാര്‍ക്കെതിരെയും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

a 24-year-old college teacher, tragically died by suicide in Hyderabad, citing brutal domestic abuse and sexual perversion by her husband, Ram Babu. Her suicide note detailed months of physical torture and constant cruelty endured after just one month of marriage.