ഭാര്യയുടെ അവിഹിതത്തെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ ദിന്‍ഡോലിയില്‍ സ്കൂള്‍ അധ്യാപകനായ അൽപേഷ് കാന്തിഭായ് സോളങ്കിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭാര്യ ക്ലര്‍ക്കായ ഫാല്‍ഗുനിയെയും കാമുകന്‍ നരേഷ് റാത്തോഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.
ശനിയാഴ്ചയായിരുന്നു സംഭവം. ഫല്‍ദുനി ഫോണില്‍ വിളിച്ചെങ്കിലും അൽപേഷ് പ്രതികരിച്ചില്ല. വീട്ടിലെത്തി നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കയി പരിശോധിച്ചപ്പോള്‍ മക്കള്‍ കട്ടിലിലും അൽപേഷ്ഭായ് സമീപത്തും മരിച്ചു കിടക്കുകയായിരുന്നുവെന്ന് സൂറത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ വിജയ് സിങ് ഗുജ്ജര്‍ പറഞ്ഞു. ഏഴും രണ്ടും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്നും എട്ടു പേജുള്ള ആത്മഹത്യ കുറിപ്പും രണ്ട് ഡയറികളും പൊലീസ് കണ്ടെടുത്തു.
ഭാര്യയ്ക്ക് നരേഷ് കുമാര്‍ എന്നയാളുമായി അവിഹിതമുള്ളതിനാലാണ് ആത്മഹത്യയെന്ന് അൽപേഷിന്‍റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. ഇക്കാരണത്താല്‍ അല്‍പേഷ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നവെന്നും അതിനാലാണ് ആത്മഹത്യയെന്നും പരാതിയില്‍ പറഞ്ഞു. 1-2 മാസത്തെ വിവരങ്ങള്‍ ഡയറിയില്‍ വിശദമായി എഴുതിയിട്ടണ്ട്. മാതാപിതാക്കളെയും ഭാര്യയെയും അഭിസംബോധന ചെയ്യുന്നതാണ് ഡയറിയിലെ ഉള്ളടക്കം. ഭാര്യയുടെ അവിഹത ബന്ധത്തിലുള്ള സമ്മര്‍ദ്ദവും ഡയറിയില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
200 പേജുള്ള രണ്ട് ഡയറിയാണ് പൊലീസ് കണ്ടെത്തിയത്. പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തിയ കാര്യങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഫാല്‍ഗനിയും നരേഷും ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് ജോലി ചെയ്യുന്നത്. റാത്തോഡ് വിവാഹിതനാണെന്നും ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ടെന്നും പോലീസ് പറഞ്ഞു. ഭാര്യയുടെ മരണശേഷം ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെങ്കിലും ഇത് പെട്ടന്ന് അവസാനിച്ചു. പിന്നീടാണ് ഫാൽഗുനിയുമായുള്ള ബന്ധം ആരംഭിച്ചത്.
നിരവധി അവസരങ്ങൾ നൽകിയിട്ടും ഫാൽഗുനി ബന്ധം അവസാനിപ്പിച്ചില്ലെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. നരേഷുമായുള്ള ബന്ധത്തിൽ അല്‍പേഷ് അസ്വസ്ഥനായിരുന്നെന്നും ഭാര്യ പോകുന്നിടത്തെല്ലാം ഫാൽഗുനിയെ പിന്തുടരാൻ തുടങ്ങി. ഫാല്‍ഗുനിയുടെ സിം കാർഡ് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതിനാൽ കോൾ വിശദാംശാംശങ്ങളടക്കം പരിശോധിച്ചു. രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ അല്‍പേഷ് ആത്മഹത്യ കുറിപ്പില്‍ സംശയം ഉന്നയിക്കുന്നുണ്ട്. താന്‍ വീട്ടിലില്ലാത്തപ്പോള്‍ റാത്തോഡ് വീട്ടലെത്താറുണ്ടെന്നും ഫാൽഗുനി തന്‍റെ രൂപത്തെക്കുറിച്ച് പലപ്പോഴും തന്നെ പരിഹസിച്ചിരുന്നതായും അല്‍പേഷ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.