ഭാര്യയെയും മക്കളെയും കാണാന്‍ പോയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി ലിവ്–ഇന്‍-പങ്കാളിയെ കുത്തിക്കൊന്നു.ഗുരുഗ്രാമിലെ ബലിയാവാസ് സ്വദേശിയായ 42കാരന്‍ ഹരീഷാണ് കുത്തേറ്റു മരിച്ചത്. ഇയാളുടെ ലിവ്–ഇന്‍ പങ്കാളിയും ഡല്‍ഹി അശോക് വിഹാര്‍ സ്വദേശിനിയുമായ 27 കാരി യഷ്മീത് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റ് ഗുരുതര പരുക്കുപറ്റിയ ഹരീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചുതാമസിച്ച് വരികയായിരുന്നു. വിവാഹിതനും കുട്ടികളുമുള്ള ഹരീഷ് ഭാര്യയെയും മകളെയും കാണാന്‍ പോകുമ്പോഴെല്ലാം യഷ്മിത് കൗര്‍ വഴക്കിടുക പതിവായിരുന്നു. ശനിയാഴ്ച ഇയാള്‍ ഭാര്യയെയും മകളെയും കാണാന്‍ പോയതോടെ വഴക്ക് രൂക്ഷമായി. തുടര്‍ന്നാണ് യുവതി കുത്തിപ്പരുക്കേല്‍പിച്ചത്.
അതേസമയം, കുത്തേല്‍ക്കുന്നതിനു തലേദിവസം ഹരീഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷം രൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരീഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരീഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയതെന്നും ഭരത് വ്യക്തമാക്കി.തൊട്ടടുത്ത ദിവസം രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരീഷ് മരിച്ചതായി അറിയിക്കുകയും ചെയ്‌തെന്നും ഭരത് പറഞ്ഞു. ഹരീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഇയാള്‍ എന്തിനാണ് 7 ലക്ഷം രൂപ വാങ്ങിയതെന്നും പൊലീസ് അന്വേഷിച്ചു വരുന്നു. കാറില്‍ കൂട്ടിക്കൊണ്ടുപോയ വിജയ് എന്നയാളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.