തിരുനല്‍വേലിയിലെ ദുരഭിമാന കൊലപാതകത്തിന്‍റെ കുടുംബത്തെ കുറ്റപ്പെടുത്തരുതെന്ന് ഇരയായ ദളിത് യുവാവിന്‍റെ കാമുകി സുഭാഷിണി. 27 കാരനായ കവിൻ സെൽവ ഗണേഷനെയാണ് കഴിഞ്ഞ ദിവസം കാമുകിയുടെ സഹോദരന്‍ വെട്ടിക്കൊന്നത്. സുഭാഷിണിയെ കാണാന്‍ പോകുന്നതിനിടെ ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് 200 മീറ്റര്‍ അകലെയാണ് കൊലപാതകം നടന്നത്. കവിന്‍ പട്ടികജാതി വിഭാഗത്തിലും യുവതി തേവര്‍ വിഭാഗത്തിലും ഉള്ളവരാണ്.  

ഇരുവരും 11–ാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് കവിന്‍റെ പിതാവ് പറഞ്ഞു. യുവതി ആവശ്യപ്പെട്ടിടാണ് കവിന്‍ കാണാന്‍ പോയതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുബാഷിണിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്നും കേസിൽ പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും കാവിന്റെ മാതാപിതാക്കൾ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ്.  കൊലപാതകത്തിന് 15 ദിവസം മുമ്പ് പാളയംകോട്ടൈ ഇൻസ്പെക്ടർ കാസി പാണ്ഡ്യൻ തന്റെ മകനെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദങ്ങളെ യുവതി തള്ളി. കവിനും എനിക്കും മാത്രമെ ബന്ധത്തെ പറ്റി വിവരമുണ്ടായിരുന്നുള്ളൂവെന്നും രക്ഷിതാക്കള്‍ നിരപരാധികളാണെന്നും യുവതി പറഞ്ഞു. യുവതിയുടെ രക്ഷിതാക്കളായ തമിഴ്‌നാട് പോലീസിൽ സബ് ഇൻസ്‌പെക്ടർമാരായ ശരവണൻ, കൃഷ്ണകുമാരി എന്നിവരെ ഇതിനോടകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ശരവണന്‍ അറസ്റ്റിലാണ്. കൃഷണകുമാരി. സംഭവത്തിന് പിന്നാലെ മുങ്ങിയ സുര്‍ജിത് പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു

'താനും കവിനും പ്രണയത്തിലായിരുന്നുവെങ്കിലും കുടുംബങ്ങളെ അറിയിക്കുന്നതിന് മുന്‍പ് കാത്തിരിക്കാൻ തീരുമാനിച്ചിരുന്നു. തന്റെ സഹോദരൻ സുർജിത്ത് കവിനുമായി സംസാരിച്ചു. പിന്നീട് അത് പിതാവിനെ അറിയിച്ചു. കവിനെ ഇഷ്ടമാണോ എന്ന് പിതാവ് ചോദിച്ചപ്പോൾ ഇഷ്ടമല്ലെന്ന് പറഞ്ഞു.  കവിൻ കൂടുതൽ സമയം വേണമെന്ന് പറഞ്ഞതുകൊണ്ടാണത്. സുർജിത്തും കവിനും തമ്മിൽ എന്ത് സംസാരിച്ചുവെന്ന് തനിക്ക് അറിയില്ല' യുവതി പറഞ്ഞു. 

മുത്തച്ഛന്റെ ചികിത്സയ്ക്കായാണു കഴിഞ്ഞ ദിവസം കവിൻ കുടുംബാംഗങ്ങൾക്കൊപ്പം പാളയങ്കോട്ടയിലുള്ള സിദ്ധ ഡോക്ടറായ കാമുകിയുടെ ക്ലിനിക്കിൽ എത്തിയത്. ഇതറിഞ്ഞു സ്ഥലത്തെത്തിയ സുർജിത് വിവാഹ വിവരം സംസാരിക്കാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നു കയ്യിൽ കരുതിയ കത്തിയുപയോഗിച്ചു വെട്ടുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ENGLISH SUMMARY:

In the aftermath of the Tirunelveli honour killing, the girlfriend of slain Dalit youth Kavin has come forward with a video defending her parents. She claimed her police officer parents had no involvement in the murder. Kavin, from Thoothukudi, was allegedly killed by her brother, Surjith. The couple had been in love since their school days and were planning a future together. The young woman stated that only her brother knew about the relationship. She denied knowing that Kavin was visiting her workplace on the day of the murder and maintained that her parents were not complicit in the crime.