ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിൽ ആളുകൾ നോക്കി നിൽക്കേ കണ്ണൂരുകാരനായ യുവാവിനെ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ ചേർന്ന് കുത്തിപ്പരുക്കേൽപ്പിച്ചു. ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. കണ്ണൂർ സ്വദേശി 25 കാരനായ റിയാസിനാണ് കുത്തേറ്റത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശികളും അടുത്ത ബന്ധുക്കളുമായ സിബി, വിഷ്ണു ലാൽ എന്നിവരെ സൗത്ത് പൊലീസ് പിടികൂടി. ശരീരത്തിൽ ഏഴിടത്ത് കുത്തേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിന് താക്കീത് നൽകിയിട്ടും പിൻമാറാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. ലഹരി മരുന്ന് സഹോദരിക്ക് കൈമാറാൻ ശ്രമിച്ചതും ആക്രമിക്കാനുള്ള കാരണമായി പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. റിയാസിനെ അന്വേഷിച്ച് നടക്കുകയായിരുന്നു ഇരുവരും ഇയാൾ ആലപ്പുഴയിൽ ഉണ്ടെന്ന് മനസിലാക്കി ഇവിടെ എത്തുകയായിരുന്നു.
ENGLISH SUMMARY:
A violent knife attack occurred at the Alappuzha KSRTC bus stand, where a youth from Thiruvananthapuram stabbed another youth from Kannur. The shocking incident was caught on camera, and the visuals have been obtained by Manorama News. In the footage, the attacker can be seen stabbing the victim, who is later shown lying injured on the ground. The victim was quickly taken to Alappuzha General Hospital for emergency treatment. Authorities have launched an investigation into the motive behind the attack. The video has sparked public concern over safety at major transport hubs.