കാമുകനൊപ്പം പോവാന്‍ ഒരുവയസുള്ള മകനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് യുവതി. തെലങ്കാനയിലെ നല്‍ഗൊണ്ട ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് നവീന എന്ന യുവതി 15 മാസം മാത്രം പ്രായമുള്ള മകനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവുമായി നവീന പ്രണയത്തിലായിരുന്നുവെന്ന് എസ്ഐ സൈദുലു പറയുന്നു.
കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ കുഞ്ഞിനെ സീറ്റില്‍ ഇരുത്തിയിട്ട് യുവതി പോവുന്നത് പതിഞ്ഞിട്ടുണ്ട്. യുവതിയെ കാണാതായതോടെ കുട്ടി കരയുകയും തിരഞ്ഞുനടക്കുന്നതും കാണാം. ഇതോടെ സമീപത്തുണ്ടായിരുന്നു യാത്രക്കാര്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയും കൂട്ടികൊണ്ടുപോവുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കാമുകനൊപ്പം പോകാനാണ് മകനെ ഉപേക്ഷിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കി. കുട്ടിയെ അച്ഛനൊപ്പം വിട്ടു.