കോഴിക്കോട് കുന്ദമംഗലത്ത് പോക്സോ കേസില്‍ യൂത്ത് ലീഗ് പ്രാദേശികനേതാവ് അറസ്റ്റില്‍.ഓട്ടോ ഡ്രൈവര്‍ കൂടിയായ അബ്ദുല്‍ ഗഫൂര്‍ ആണ് പിടിയില്‍ ആയത്. വിദ്യാര്‍ഥിനിയെ സൗജന്യമായി വീട്ടില്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ഓട്ടോയില്കയറ്റിക്കൊണ്ടുപോയിട്ടായിരുന്നു ലൈംഗികാതിക്രമം.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതി കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ അബ്ദുല്‍ ഗഫൂറിനെയാണ് പൊലിസ് കയ്യോടെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് വാവാട് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ആണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ അബ്ദുല്‍ ഗഫൂര്‍. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.
ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ ഗഫൂര്‍ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കയറാന്‍ കുട്ടി ആദ്യം വിസമ്മതിച്ചെങ്കിലും വീടിന് സമീപം സൗജന്യമായി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഓട്ടോയില്‍ കയറി.തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വിദ്യാര്‍ഥിനി ബഹളം വച്ചതോടെ മറ്റൊരിടത്ത് ഇറക്കിവിട്ട് പ്രതി രക്ഷപ്പെട്ടു. വിദ്യാര്‍ഥിനിയുടെ പരാതിപ്രകാരം കേസെടുത്ത കുന്ദമംഗലം പൊലിസ് ഓട്ടോ ഡ്രൈവറെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.