തൃശൂർ കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കിയ മകന്‍ സുമേഷ് കസ്റ്റഡിയില്‍. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. വീടിനടുത്ത പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സുന്ദരന്‍റെ ആഭരണം നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു. മകന്‍ മദ്യലഹരിയിലായിരുന്നെന്നും പണത്തെച്ചൊല്ലി അച്ഛനും മകനും തര്‍ക്കമുണ്ടായതായും പൊലീസ് പറഞ്ഞു