കണ്ണൂരില്‍ ഭാര്യാസഹോദരിയുടെ എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 77 വര്‍ഷം തടവു ശിക്ഷ. നുച്യാട് സ്വദേശിയെ തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2021 ല്‍ ക്രിസ്മസ്, ഓണം അവധിക്കാലത്ത് വീട്ടില്‍ വിരുന്നെത്തിയ കുട്ടിയ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി കരഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിചാരണക്കാലയളവില്‍ കോടതിയെ കബളിപ്പിച്ച് മുങ്ങിയിരുന്ന പ്രതിയെ പിന്നീട് ഉളിക്കല്‍ പൊലീസ് പിടികൂടിയിരുന്നു