ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എസ്.ഐ.ടി. സംഘം മൃതദേഹങ്ങള്‍ മറവു ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങി. ശുചീകരണത്തൊഴിലാളി നല്‍കിയ മൊഴിയില്‍ പരാമര്‍ശിച്ച സ്ഥലങ്ങള്‍ റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു മഹസര്‍ തയാറാക്കുന്നതിനാണ് തുടക്കമായത്.
അതേസമയം ഈ സ്ഥലങ്ങളില്‍ എവിടെയാണു മൃതദേഹങ്ങള്‍ അടക്കിയതെന്നു ശുചീകരണത്തൊഴിലാളി എസ്.ഐ.ടിക്കു മുന്‍പാകെയും വെളിപ്പെടുത്തിയിട്ടില്ല രണ്ടുദിവസം നീണ്ട വിശദമായ മൊഴിയെടുപ്പിലും മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലങ്ങളുടെ കൃത്യമായ വിവരം ശുചീകരണത്തൊഴിലാളി നല്‍കിയല്ല. തന്റെ സാന്നിധ്യത്തില്‍ മൂന്നിടങ്ങളിലും പരിശോധന നടത്തുമ്പോള്‍ ചൂണ്ടികാണിച്ചുകൊടുക്കാമെന്ന നിലപാടിലാണിയാള്‍. സൂപ്പര്‍വൈസറുടെ നിര്‍ദേശപ്രകാരം അടക്കം ചെയ്ത മൃതദേഹങ്ങള്‍ ആരുടെയാണന്നറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി.
ഇന്‍ക്വസ്‌റ്റോ പോസ്റ്റ്മോര്‍ട്ടമോ നടത്താത്ത മൃതദേഹങ്ങളാണു അടക്കിയതെന്നും മൊഴിയിലുണ്ട്. ഈ സാഹചര്യത്തിലാണു സ്ഥലം മഹസര്‍ തയാറാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ജിതേദ്ര കുമാര്‍ ധാമയുടെ നേതൃത്വത്തിലാണു നേത്രാവദി പുഴയിലെ സ്നാനഘട്ടത്തിനു സമീപത്തെ സ്ഥലങ്ങളിലടക്കം മഹസര്‍ തയാറാക്കുന്നത്.
അതിനിടെ ധര്‍മ്മസ്ഥല, ബെല്‍ത്തങ്ങാടി പൊലീസ് സ്‌റ്റേഷനുകളില്‍ 20 വര്‍ഷത്തിനിടെ കാണാതായതും ദുരൂഹ മരണങ്ങളുടെയും പട്ടിക തയാറാക്കാന്‍ എസ്.ഐ.ടി നടപടി തുടങ്ങി. രേഖകള്‍ കൈമാറാന്‍ എസ്.ഐ.ടി. തലവന്‍ ഡി.ജി.പി. പ്രണബ് മൊഹന്തി നിര്‍ദേശം നല്‍കി. ഇന്നലെ ഡി.ജി.പി. ബെല്‍ത്തങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എസ്.ഐ.ടിയിലെ ഐ.ജി. അനുചേത് ധര്‍മ്മസ്ഥലയില്‍ ക്യാംപ് ചെയ്താണു അന്വേഷണം