എച്ച്‌ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതി പിടിയില്‍. ലാത്തൂരിലുള്ള അഭയകേന്ദ്രത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അഭയകേന്ദ്രത്തിന്റെ സ്ഥാപകൻ ഉൾപ്പെടെ അഞ്ചുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. അഭയകേന്ദ്രത്തിൽ രണ്ടുവർഷത്തിലേറെയായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ പ്രധാന പ്രതി അമിത് അങ്കുഷ് വാഗ്മേരെയെ ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്. ലാത്തൂരിലുള്ള അഭയകേന്ദ്രത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അഭയകേന്ദ്രത്തിന്റെ സ്ഥാപകൻ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. അഭയകേന്ദ്രത്തിൽ രണ്ടുവർഷത്തിലേറെയായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023 ജൂലായ് 13-നും ഈ വർഷം ജൂലായ് 23-നും ഇടയിലാണ് സംഭവമെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ പരാതിക്കാരിയെ നാലുതവണ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അസുഖം കൂടിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.