TOPICS COVERED

53.950 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികളടക്കം മൂന്നു പേർ പിടിയിൽ. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി.ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂർ പൊരിയാനിയിൽ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.കടന്നുപിടിച്ചു, ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന ലഹരിയാണ് പിടികൂടിയത്.

പാലക്കാട് മുണ്ടൂരിൽ വച്ചാണ് ആണ് ആന്‍സി പിടിയിലാവുന്നത് . കോഴിക്കോട് ഒഞ്ചിയം സ്വദേശിയാണ് അൻസി. പാലക്കാട് മുണ്ടൂര്‍ കേന്ദ്രീകരിച്ചാണ് ആന്‍സിയുടെ ലഹരി വില്‍പ്പന. കൃത്യം ഒരുവർഷം മുന്‍പ് എംഡിഎംഎയുമായി ഇവരെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടി ഇറങ്ങിയത്.

ലഹരി കടത്തിനെക്കുറിച്ച് സൂചന കിട്ടിയതനുസരിച്ച് ഇവര്‍ വന്ന ഇന്നോവ കാര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങാനാണ് നൂറ തസ്നിയും മുഹമ്മദ് സ്വാലിഹും എത്തിയത്. ഇവര്‍ മുന്‍പും ലഹരിമരുന്ന് വാങ്ങിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. 

ENGLISH SUMMARY:

K.V. Ancy, previously arrested, was apprehended again in Palakkad along with Noora Tasni and Muhammad Salih, possessing 53.950 grams of MDMA smuggled from Bengaluru. This significant drug bust by the District Police Anti-Narcotics Squad and Kongad Police highlights ongoing efforts against drug trafficking in Kerala.