ഇടുക്കി ഉടുമ്പൻചോലയിൽ ജേഷ്ഠ സഹോദരനെയും ഭാര്യയെയും വെട്ടിപ്പരുക്കൽപ്പിച്ചു. ചെമ്മണ്ണാർ സ്വദേശി വലിയപറമ്പിൽ സണ്ണി ഭാര്യ സിനി എന്നിവർക്കാണ് വെട്ടേറ്റത്. സണ്ണിയുടെ സഹോദരൻ വട്ടപ്പാറ സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെമ്മണ്ണാറിലെ സണ്ണിയുടെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് ബിനോയ് ആക്രമണം നടത്തിയത്. വാക്ക് തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് സണ്ണിയും ഭാര്യയെയും വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ബിനോയ് ഓടി രക്ഷപ്പെട്ടു. സണ്ണിയുടെ വയറിനും സിനിയുടെ കാലുകൾക്കുമാണ് വെട്ടേറ്റത്. ഉടമ്പൻചോല പൊലീസ് സ്ഥലത്തെത്തി ഇരുവരെയും നെടുങ്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചു.
പരുക്കു ഗുരുതരമായതിനാൽ പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ട ബിനോയിയെ ഉടുമ്പൻചോല സി ഐ പി ഡി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഭൂമിതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ ബിനോയിയെ റിമാൻഡ് ചെയ്തു. ചികിത്സയിലുള്ള സണ്ണിയും ഭാര്യയും അപകടനില തരണം ചെയ്തു.