തമിഴ്നാട് കരൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടുക്കുന്ന കൊലപാതകം. ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. 27 കാരിയായ ശ്രുതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിശ്രുത് ഒളിവിലാണ്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന.
ഇന്നലെ രാത്രി വിശ്രുതും ശ്രുതിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശ്രുതിയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്രുതിയെ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലേക്ക് വന്ന വിശ്രുത് കയ്യില്‍ ഒളിപ്പിച്ചുവച്ച കത്തി കൊണ്ട് ശ്രുതിയെ കുത്തുകയായിരുന്നു. മൂന്ന് ഇടങ്ങളില്‍ കുത്തേറ്റ ശ്രുതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ട് കുട്ടികളുണ്ട്.