TOPICS COVERED

തിരുവള്ളൂര്‍ ഗുമ്മിഡിപൂണ്ടിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്കായി ഇരുട്ടില്‍ തപ്പി പൊലീസ്. എട്ടുദിവസമായിട്ടും പ്രതിയെ പിടികൂടാനായില്ല. അതിനിടെ പ്രതിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം പുറത്തുവന്നു. 

കഴിഞ്ഞ ശനിയാഴ്ച മുത്തശിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു പത്തുവയസുകാരി. അറമ്പാക്കം റെയില്‍വേ സ്റ്റേഷന് അടുത്തുളള വഴിയിലൂടെ പോകുമ്പോള്‍ യുവാവ് കുട്ടിയെ പിന്തുടര്‍ന്ന് ചെന്നു.  കുട്ടിയുടെ വാ പൊത്തിയ ശേഷം അടുത്തുള്ള മാന്തോട്ടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. 

ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇായള്‍ രക്ഷപ്പെട്ടു. ഒരുവിധത്തില്‍ അവിടെ നിന്ന് കുട്ടി മുത്തശിയുടെ വീട്ടിലെത്തുകയും വിവരമറിയിക്കുകയുമായിരുന്നു. എട്ട് ദിവസമായി കുട്ടി ചികില്‍സയിലാണ്. യുവാവിനെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. അതിനിടെ യുവാവിന്‍റെ മുഖം  കൂടുതല്‍ വ്യക്തമായ ചിത്രം പുറത്തുവന്നു. ഇയാളെ പിടികൂടാന്‍  മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.

ENGLISH SUMMARY:

In Gummidipoondi, Tiruvallur, police are searching through the dark for the accused who sexually assaulted a 10-year-old girl. Even after eight days, the culprit remains at large. Meanwhile, a clearer image of the suspect has been released.