കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിച്ച കവര്‍ച്ചാസംഘം കൊച്ചിയില്‍ പിടിയില്‍. നെട്ടൂരില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ കവര്‍ച്ചാസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടിയത്. പിടിയിലായ വരില്‍ ഒരാള്‍ പൊലീസിനെ വെട്ടിച്ചുകടന്നിരുന്നു. പൊലീസുകാര്‍ പുറത്ത് കാത്തുനില്ക്കേ സ്റ്റേഷനിലെ ശുചിമുറിയുടെ ജനലിളക്കി രക്ഷപ്പെട്ട പ്രതിയെ സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പിടിയിലായവര്‍ രാജസ്ഥാന് സ്വദേശികളാണെന്നാണ് നിഗമനം. കണ്ടെയ്നര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അന്ന് പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ENGLISH SUMMARY:
A major robbery gang was intercepted in Kochi, with two members arrested from a container lorry in Nettur. The third suspect dramatically escaped from police custody by fleeing through a station bathroom window. Authorities are investigating a potential link to last year's ATM robbery in Thrissur.