കൊല്ലത്ത് വന്‍ രാസലഹരി വേട്ട. കരുനാഗപ്പള്ളിയില്‍ നിന്നു 227 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ അഞ്ചാലുംമൂട്ടില്‍ നിന്നും രാസലഹരി പിടികൂടിയിരുന്നു. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് വന്‍തോതില്‍ രാസലഹരിയെത്തുന്നതെന്നാണ് എക്സൈസിന്‍റെ കണ്ടെത്തല്‍
എംഡിഎംഎ കടത്തിയതിനു രണ്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ കരുനാഗപ്പള്ളി സ്വദേശി അനന്തുവാണ് ഇന്നും വീണ്ടും അകത്തായത്. 227 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ബംഗ്ളൂരുവില്‍ നിന്നുമാണ് രാസലഹരി കൊല്ലത്തെത്തിച്ചത്. ഇടപാടുകാരും ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ചെറിയ പൊതികളിലാക്കി കച്ചവടം നടത്തുന്നതാണ് രീതി
ഇന്നലെ അഞ്ചാലും മൂട്ടില്‍ നിന്നും എം.ഡിഎം.എ പിടികൂടിയിരുന്നു. ആഡംഭര കാറില്‍ കടത്താന്‍ ശ്രമിച്ച രാസലഹരിയാണ് പിടികൂടിയത്. കാറിന്‍റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തല്‍.