• കുറിയര്‍ സ്ഥാപനങ്ങളിലുടെയും ലഹരി കടത്തി
  • ലഹരി വിതരണം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ച്
  • എന്‍സിബി സംഘം കൊച്ചിയില്‍

കെറ്റാമെലോൺ ലഹരിശൃംഖല സ്ഥാപകൻ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബുവിന്റെ ലഹരിക്കടത്ത് ലോകത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി എന്‍സിബി. ലഹരിമരുന്ന് രാജ്യത്തിനകത്തും പുറത്തും എഡിസന്‍റെ നേതൃത്വത്തില്‍ ലഹരി വിതരണം ചെയ്തത് എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ വഴിയാണ്. ഇവിടങ്ങളിലെ പോസ്റ്റ് ഓഫിസുകളും കുറിയര്‍ സ്ഥാപനങ്ങളും മറയാക്കിയായിരുന്നു ലഹരി വിതരണം. പാര്‍സലുകള്‍ അയയ്ക്കുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ എഡിസനും സംഘവും നിര്‍മിച്ചതായും എന്‍സിബി പറയുന്നു.

ചെന്നൈയിലും ഹൈദരാബാദിലും മാസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയ ലഹരിപ്പാര്‍സലുകള്‍ എഡിസന്‍ അയച്ചതാണെന്നും തെളിഞ്ഞു. വിശദമായ അന്വേഷണത്തിനായി ചെന്നൈയിൽ നിന്നുള്ള എൻസിബി സംഘം കൊച്ചിയിലെത്തി. എഡിസനെയും സുഹൃത്തുക്കളെയും അടുത്ത ആഴ്ച എൻസിബി വീണ്ടും കസ്റ്റഡിയിൽ  വാങ്ങും.

ENGLISH SUMMARY:

Muvattupuzha native Edison Babu, leader of a Ketamelon drug ring, utilized post offices and courier services in Ernakulam, Kottayam, and Idukki, along with fake Aadhaar cards, to send drug parcels across India and abroad. NCB's ongoing investigation has linked him to previous seizures in Chennai and Hyderabad