ലഹരിക്കേസിൽ പിടിയിലായ യൂട്യൂബർ റിൻസി മുംതാസ് സിനിമ പ്രൊമോഷന്റെ മറവിൽ ലഹരിമരുന്ന് കടത്തിയതായി സംശയം. ലഹരിയിടപാടുകൾക്ക് സിനിമ ബന്ധങ്ങൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു. പാലച്ചുവടിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ സംഘടിപ്പിച്ചുവെന്ന സംശയവും പോലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്ലാറ്റിൽ പതിവായി എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് എട്ട് മാസമായി ലഹരിയിടപാടുകൾ നടക്കുന്നുണ്ട്. അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത് ഫ്ലാറ്റിൽ വെച്ചാണെന്നും ആവശ്യക്കാർ അവിടെയെത്തി ലഹരിമരുന്ന് കൈപ്പറ്റിയിരുന്നതായും പിടിയിലവർ മൊഴി നൽകി. സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് റിൻസിയെയും ആൺസുഹൃത്ത് യാസർ അറാഫത്തിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യും