പാലക്കാട് ഒറ്റപ്പാലത്ത് അങ്കണവാടി വർക്കറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം. ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പർ അങ്കണവാടിയിലാണ് സംഭവം. അങ്കണവാടി വർക്കർ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കാനായിരുന്നു ശ്രമം. കുട്ടിയെ ചേർക്കാനുള്ള വിവരം അന്വേഷിക്കാൻ എന്ന വ്യാജേന എത്തിയ മോഷ്ടാവ് കയ്യിൽ കരുതിയ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചെടുത്തെങ്കിലും കയ്യിലൊതുങ്ങിയില്ല. അധ്യാപികയും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. അപ്പോഴേക്കും മോഷ്ടാവ് മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാൾ അംഗൻവാടിയിലേക്ക് നടന്നു വരുന്നതിന്റെ സി.സി.ടി.വി ദൃശ്യം മനോരമ ന്യൂസിനു ലഭിച്ചു.