കൊച്ചിയിൽ ഒരു ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ഐടി പ്രഫഷനലുകള്‍ എക്സൈസിന്റെ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിനി ഭരിത, മൂവാറ്റുപുഴ സ്വദേശി ശിവജിത് ശിവദാസ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റിലെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. 4 ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്ന് കണ്ടെത്തി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം, തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട. ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി. വിദേശത്തുനിന്നെത്തിയ ഒരാള്‍ അടക്കം 4പേര്‍ കസ്റ്റഡിയില്‍.
എംഡിഎംഎയുമായി യുട്യൂബറും ആണ്‍സുഹൃത്തും എറണാകുളത്ത് പിടിയില്‍. കോഴിക്കോട് സ്വദേശി റിന്‍സി, സുഹൃത്ത് യാസിന്‍ അറാഫത്ത് എന്നിവരാണ് പാലച്ചുവടിലെ ഫ്ലാറ്റില്‍ നിന്ന് പിടിയിലായത്. ഇവരില്‍ നിന്ന് 22.5 ഗ്രാം എംഡിഎംഎ പിടികൂടി.