TOPICS COVERED

മഹാരാഷ്ട്രയിലെ താനെയില്‍ പതിനാറുകാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി ട്രെയിന്‍ യാത്രയ്ക്കിടെ ബലാല്‍സംഗം ചെയ്തെന്ന് പരാതി. ഡോംബിവ്​ലി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ജൂണ്‍ 30നായിരുന്നു സംഭവം. താനെയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അകോലയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് പീഡിപ്പിച്ചത്.  

പെണ്‍കുട്ടിയുമായി അകോലയിലെ  സ്വന്തം വീട്ടില്‍ യുവാവ് എത്തിയെങ്കിലും യുവാവിന്‍റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ സ്വീകരിച്ചില്ല. തുടര്‍ന്ന് അകോല റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം മടങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. സംശയാസ്പദമായ രീതിയില്‍ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അന്വേഷിച്ചു. ഇതോടെയാണ് നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പീഡനം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്തതോടെ യുവാവ് ഒളിവില്‍ പോയി. തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

a 16-year-old girl was reportedly abducted from Thane and sexually assaulted on a train while traveling to Akola. The accused then abandoned her at Akola railway station after his parents refused to shelter her, leading to her rescue by security personnel.