തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് തട്ടിപ്പില്‍ അനന്തപുരി മണികണ്ഠനെതിരെ ആൾമാറാട്ടക്കാരിയുടെ മൊഴി. പണം വാഗ്ദാനം ചെയ്ത് മണികണ്ഠൻ ആൾമാറാട്ടം നടത്തണമെന്ന് പറഞ്ഞു. തട്ടിപ്പിന് തുടക്കമിട്ടത് കോൺഗ്രസ് നേതാവെന്നും മെറിന്‍. ഒളിവിലുള്ള വെണ്ടര്‍ മണികണ്ഠനെ പ്രതി ചേർത്തു. അമേരിക്കൻ മലയാളിയുടെ വീടും പുരയിടവുമാണ് തട്ടിയെടുത്തത്. 

അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിൽ കവടിയാർ ജവഹർ നഗറിലുണ്ടായിരുന്ന ഒന്നരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും തട്ടിയെടുത്ത കേസിൽ രണ്ടുപേരയാണ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ അയലമൺ ചെന്നപ്പേട്ട മണക്കാട് കോടാലി പച്ച ഓയിൽപാം പഴയ ഫാക്ടറിക്കു പുറകുവശം പുതു പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത(76) എന്നിവരെയാണ് കന്റോൺമെന്റ് അസി.കമ്മിഷണർ സ്റ്റ്യുവർട്ട് കീലറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

In the Thiruvananthapuram real estate scam, accused Merin Jacob claimed that Congress leader Ananthapuri Manikandan orchestrated the identity fraud and promised money to carry it out. The scam involved illegally acquiring a property worth ₹1.5 crore belonging to a US-based Malayali woman through forged documents and impersonation. Manikandan, now absconding, has been named an accused.