സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിരവധി ചന്ദന മോഷണ കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. അഞ്ചൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ഉമയനല്ലൂർ സ്വദേശി മുജീബ്, പാലക്കാട് നെല്ലായി സ്വദേശി അബ്ദുൽ അസീസ് എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചലിൽ 2024ല്‍ രജിസ്റ്റർ ചെയ്ത മൂന്ന് ചന്ദന മോഷണകേസുകളിലും 2022 ൽ പുനലൂർ വനം കോടതി പുറപ്പെടുവിച്ച വാറണ്ടിലും ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളാണ് പിടിയിലായത്. പിടിയിലായ പ്രതികൾക്കെതിരെ തൃശ്ശൂർ പാലക്കാട് കൊല്ലം ഉൾപ്പെടെ വിവിധ ജില്ലകളിൽ 2014 മുതൽ ചന്ദന മോഷണം കേസുകൾ നിലവിലുണ്ട്.പ്രതികളെ പിടികൂടുന്നതിനുവേണ്ടി വനവകുപ്പ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അബ്ദുൽ അസീസിനെ പാലക്കാട് നിന്നും മുജീബിനെ കൊല്ലം ഉമയനെല്ലൂരിൽ നിന്നുമാണ് പിടികൂടിയത് .
പുനലൂർ വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടു തൽ തെളിവെടുപ്പ് നടത്തുമെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ എസ് പറഞ്ഞു.മോഷ്ടിച്ച ചന്ദനം ആർക്കു കൈമാരിയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.