കൊച്ചിയിലെ സലൂണിൽ അത്രിക്രമം കാണിച്ച പ്രതികളിൽ മൂന്നാമനായി അന്വേഷണം തുടർന്ന് പൊലീസ്. പുനലൂർ സ്വദേശികളെയാണ് കറുകപ്പിള്ളിയിലെ സലൂണിൽ കയറി മൂന്നംഗ സംഘം മർദിച്ചത്. കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ റിമാൻഡിലാണ്.
മുടി വെട്ടാൻ എത്തിയ യുവാക്കളെയാണ് സലൂണിൽ അതികമിച്ചു കയറി മൂന്നംഗ സംഘം മർദിച്ചത്. ശനിയാഴ്‌ച രാത്രി 7 മണിക്കായിരുന്നു അക്രമം. യുവാക്കളുടെ പരാതിയിൽ കറുകപ്പിള്ളി സ്വദേശികളായ മുഹമ്മദ് ബിലാൽ, സഹോദരൻ മുഹമ്മദ് ബെന്യാമിൻ എന്നിവരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹോദരങ്ങളുടെ സുഹൃത്തായ മൂന്നാം പ്രതിയാണ് ഒളിവിലുള്ളത്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൊല്ലം പുനലൂർ സ്വദേശികളായ ശ്രാവൺ സുധൻ, കണ്ണൻ എന്നിവരെയാണ് പ്രതികൾ മർദിച്ചത്. കറുകപ്പിള്ളി ജംക്‌ഷനിലെ സലൂണിൽ മുടിവെട്ടാൻ കാത്തിരിക്കുകയായിരുന്നു ശ്രാവണും കണ്ണനും. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ബിലാലും സംഘവും തങ്ങളെ തുറിച്ചു നോക്കിയെന്നാരോപിച്ചാണ് കടയിൽ കേറി ശ്രാവണിനെയും കണ്ണനെയും മർദിച്ചത്. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നു. സംഘം ചേർന്ന് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.