തൃശൂരിൽ ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടയിൽ വരന്തരപ്പിള്ളി സ്വദേശി രമേശ് പിടിയിലായി. കണ്ണംകുളങ്ങര ടിബി റോഡില്‍ നിന്നും 5 ലീറ്റര്‍ ചാരായം ആണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഒരു കുപ്പിക്ക് ആയിരം രൂപയാണ് രമേശ് വാങ്ങിച്ചിരുന്നത്.
ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിറച്ച ചാരായം കവറുകളിലാക്കി ഓട്ടോയുടെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. വീട് വാടകയ്ക്ക് എടുത്താണ് ചാരായം വില്‍പന. എക്‌സൈസ് ഇന്‍സ്‌പെക്ടറായ കെ.കെ.സുധീറിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.