തൃശൂർ മൂന്നുപീടികയിൽ ജ്വല്ലറിയിൽ മോഷണശ്രമം. ഇവിടെ മോഷണം നടക്കുന്നത് മൂന്നാം തവണ. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂർ കയ്പമംഗലം മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയിൽ ആണ് മോഷണ ശ്രമം നടന്നത്. പുലർച്ചെ 3.15 ഓടെ ചുമർ കുത്തിത്തുരന്ന് ഒരാൾ മുഖം മറച്ച് ജ്വല്ലറിയുടെ അകത്തുകയറി. ഉടൻ തന്നെ സി.സി.ടി.വി സിസ്റ്റത്തിൻ്റെ സ്വിച്ച് ഓഫ് ചെയ്തു.
തൃശൂർ കയ്പമംഗലം മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയിൽ ആണ് മോഷണ ശ്രമം നടന്നത്. പുലർച്ചെ 3.15 ഓടെ ചുമർ കുത്തിത്തുരന്ന് ഒരാൾ മുഖം മറച്ച് ജ്വല്ലറിയുടെ അകത്തുകയറി. ഉടൻ തന്നെ സി.സി.ടി.വി സിസ്റ്റത്തിൻ്റെ സ്വിച്ച് ഓഫ് ചെയ്തു. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ ഒരാൾക്ക് കടന്ന് വരാവുന്ന വലിപ്പത്തിലാണ് തുരന്നത്. ഇന്ന് രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നും രണ്ടുമല്ല മൂന്നാം തവണയാണ് ഈ ജ്വല്ലറിയിൽ മോഷ്ടാവ് കയറുന്നത്.
2007 ലാണ് ആദ്യ മോഷണം . അന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. 2024 ൽ നടന്ന രണ്ടാമത്തെ മോഷണത്തിൽ 200 ഗ്രാം വെള്ളിയാഭരണങ്ങളും. ഇപ്രാവശ്യം ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സമാനമായ രീതിയിൽ അതേ സ്ഥലത്തെ ചുമർ കുത്തിത്തുരന്നാണ് 2024ൽ മോഷണം നടത്തിയത്. ഈ കേസുകളിലൊന്നും മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൈപ്പമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.