TOPICS COVERED

മന്ത്രവാദമെന്ന പേരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച് യുവാവ്. നവി മുംബൈയിലാണ് സംഭവം. പൊലീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഭാര്യയുടെ സഹോദരന്‍റെ വിവാഹം നടത്താന്‍ മന്ത്രവാദം ചെയ്യാമെന്ന് യുവാവ് ഭാര്യയോടും ഭാര്യാമാതാവിനോടും പറഞ്ഞു. സഹോദരന്‍റെ വിവാഹം നടക്കാത്തതില്‍ ഭാര്യയും മകന്‍റെ  വിവാഹം നടക്കാത്തതില്‍ ഭാര്യാമാതാവും ഏറെ ദുഃഖിതരായിരുന്നു. ഇരുവരോടും രഹസ്യമായി മന്ത്രവാദം ചെയ്യാമെന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് ഉറപ്പുകൊടുത്തു.

മന്ത്രവാദത്തിനിടെ ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നരാകാന്‍ യുവാവ് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇത് മന്ത്രവാദത്തിന്‍റെ ഭാഗമാണെന്നും നഗ്നരായേ പറ്റൂ എന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് നഗ്നരായ ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നരായിത്തന്നെ ഫോണില്‍ ചിത്രമെടുക്കാനും യുവാവ് ആവശ്യപ്പെട്ടു. ചടങ്ങിന്‍റെ ഭാഗമാണെന്ന് രീതിയില്‍ ചിത്രവുമെടുപ്പിച്ചു. 

തുടര്‍ന്ന് മന്ത്രവാദം പൂര്‍ത്തിയായതിന് പിന്നാലെ ചിത്രങ്ങളുമായി ഇരുവരോടും അജ്മീറില്‍ വരാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇതിന് കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ യുവാവ് ഈ ചിത്രങ്ങള്‍ ഭാര്യാപിതാവിനും ഭാര്യാസഹോദരനും അയച്ചുകൊടുത്തു. തൊട്ടുപിന്നാലെ ചിത്രങ്ങളുമായി യുവാവ് ഒളിവില്‍ പോയി.

തങ്ങള്‍ പറ്റിക്കപ്പെട്ടെന്ന് വ്യക്തമായ സ്ത്രീകള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം യുവാവിനെതിരെ അപമാനത്തിനും സമാധാനം നശിപ്പിച്ചതിനും കേസെടുത്തു. ഇത് കൂടാതെ ഐടി വകുപ്പിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ബലി, അഘോരി ആചാരങ്ങള്‍ മന്ത്രവാദങ്ങള്‍ എന്നിവയ്ക്കെതിരായ ദുര്‍മന്ത്രവാദ ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. 

ENGLISH SUMMARY:

In a shocking incident reported from Navi Mumbai, a man allegedly tricked his wife and mother-in-law into taking nude photos under the guise of performing a black magic ritual to help his brother-in-law get married. The man, a native of Uttar Pradesh, convinced the women that it was an essential part of the ritual. After the "ritual," he demanded they meet him in Ajmer with the photos. When they refused, he sent the nude images to his father-in-law and brother-in-law before going into hiding. The women realized they had been cheated and filed a police complaint. The man has been booked under the Bharatiya Nyaya Sanhita for insult and breach of peace, along with charges under the IT Act and the Anti-Superstition Act. The accused is currently absconding.