എറണാകുളം ഏലൂരില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. ബാങ്കിലെ മുന്‍ ജീവനക്കാരനാണ് ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരുവരും വ്യത്യസ്ത സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്.
യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ശാഖയിലെ അസിസ്റ്റന്‍റ് മാനേജരും മാവേലിക്കര സ്വദേശിയുമായ ഇന്ദു കൃഷ്ണനെയാണ് ബാങ്കിലെ മുന്‍ ജീവനക്കാരന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശി സെന്തില്‍ ആണ് ആക്രമണം നടത്തിയത്. ബാങ്കില്‍ സ്വര്‍ണത്തിന്‍റെ മാറ്റുനോക്കുന്ന ഗോള്‍ഡ് അപ്രൈസര്‍ ആയി സെല്‍ന്തില്‍ നേരത്തെ ജോലി ചെയ്തിരുന്നു. വൈകീട്ട് ആറരയോടെ ബാങ്കിലെത്തിയ സെന്തില്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ഇന്ദുവിനെ വെട്ടി.
തുടര്‍ന്ന് സെന്തില്‍ കൈ ഞെരമ്പുകള്‍ മുറിച്ചും നെഞ്ചില്‍ കുത്തിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. സെന്തിലിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
ഇന്ദുവിന് വലതുകൈപ്പത്തിക്ക് ഗുരുതരമായി പരുക്കേറ്റു. സെന്തിലിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.