ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ തോർത്തു കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി. 28കാരിയായ എയ്ഞ്ചൽ ജാസ്മിൻ  ആണ് മരിച്ചത്. പിതാവ് ജോസ്മോനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഇന്ന് രാവിലെ  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പിതാവ് ജോസ് മോനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലിസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.  

ആത്മഹത്യ  എന്നാണ് ആദ്യം കരുതിയത്. തുടർന്ന് മണ്ണഞ്ചേരി പൊലീസ് എത്തി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പിതാവ് ജോസ് മോനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് മരിച്ച എയ്ഞ്ജൽ .

ഭർത്താവുമായി പിണങ്ങി വീട്ടിൽ നിൽക്കുകയാണ്. ഇക്കാര്യത്തില്‍ പിതാവ് ജോസ്മോന് എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. ഓട്ടോറിക്ഷ ഡ്രൈവറായും സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്യുകയാണ് ജോസ് മോൻ.

ENGLISH SUMMARY:

Father strangles daughter to death in Alappuzha