പത്തനംതിട്ട കിടങ്ങന്നൂരില്‍ ആണ്‍കുട്ടിയെക്കൊണ്ട് തുട തിരുമ്മിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത 62 വയസുള്ള ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കിടങ്ങന്നൂരിലെ അറിയപ്പെടുന്ന കണക്ക് അധ്യാപകന്‍ എബ്രഹാം അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒന്നരമണിക്കൂറാണ് കാലു തിരുമ്മിച്ചത്. അവസാനം തുട തിരുമ്മാന്‍ പറഞ്ഞു. പിന്നീടാണ് ലൈംഗികമായി ഉപദ്രവിച്ചത്.
വീട്ടിലെത്തിയ കുട്ടി അറിയിച്ചത് അനുസരിച്ച് പിതാവാണ് പരാതി നല്‍കിയതും പ്രതി അറസ്റ്റിലായതും. ഒന്നരവര്‍ഷമായി കിടങ്ങന്നൂരില്‍ സെന്‍റ് മേരീസ് എന്ന ട്യൂഷന്‍ സെന്‍റര്‍ നടത്തുകയാണ് എബ്രഹാം. ആണ്‍കുട്ടികളെക്കൊണ്ട് കാലു തിരുമ്മിക്കുന്നത് പതിവാണെന്ന് വിദ്യാര്‍ഥി പറഞ്ഞു.