തൃശൂരിൽ രണ്ട് നവജാത ശിശുക്കളെ കൊന്ന കേസിലെ പ്രതി അനീഷ വിദഗ്ധമായാണ് ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചത്. പി.സി.ഒ.ഡി ആയതിനാല്‍ ഇടയ്ക്ക് വണ്ണം വെയ്ക്കുന്നതാണെന്നാണ് അനീഷ അമ്മയോട് പറഞ്ഞത്. വീട്ടുകാര്‍ ഗര്‍ഭിണിയാമെന്ന വിവരം അറിയാത്തതിന് കാരണവും ഇതുതന്നെ.
മകള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നായിരുന്നാണ് അനീഷയുടെ അമ്മ ഇന്നലെ മനോരമ ന്യൂസിനോട് പറഞ്ഞത്. 'മകള്‍ക്ക് പിസിഒഡി ഉള്ളതാണ്. ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല' എന്നും അനീഷയുടെ അമ്മ പറഞ്ഞു.
വീട്ടുകാരില്‍ നിന്നും ഗര്‍ഭം മറയ്ക്കാന്‍ അയഞ്ഞ വസ്ത്രമാണ് ഈ സമയത്ത് അനീഷ ധരിച്ചിരുന്നത്. രണ്ടു പ്രസവക്കാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. വയറിൽ തുണിക്കെട്ടി ഗര്‍ഭാവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു പ്രതി ചെയ്തത്. ലാബ് ടെക്നീഷ്യന് കോഴ്സ് പഠിച്ച അനീഷ യൂട്യൂബ് നോക്കിയാണ് സ്വന്തം പ്രസവം നടത്തിയത്. ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ മുഖത്ത് അമര്‍ത്തി കുഞ്ഞുങ്ങളെ കൊല്ലുകയായിരുന്നു.