കോട്ടയം പള്ളിക്കത്തോട്ടില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു. ഇളമ്പള്ളി സ്വദേശി സിന്ധു (50)വാണ് കൊല്ലപ്പെട്ടത്. മകൻ അരവിന്ദി (23) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. വൈകീട്ട് എട്ടു മണിയോടെയാണ് സംഭവം. പള്ളിക്കത്തോട്ടില്‍ ലോട്ടറി വില്‍പ്പനക്കാരിയാണ് കൊല്ലപ്പെട്ട സിന്ധു. കൊലയ്ക്ക് ശേഷം അരവിന്ദ് അടുത്ത വീട്ടിലെത്തിയാണ് അമ്മയെ കൊന്ന വിവരം അറിയിക്കുകയായിരുന്നു.