ഭര്‍ത്താവിനെ പ്രകോപിപ്പിക്കാന്‍ കാമുകനൊപ്പമുള്ള രംഗങ്ങള്‍ അയച്ചുകൊടുത്ത് ഭാര്യ, ചിത്രങ്ങള്‍ കണ്ടയുടന്‍ മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി മഗനാണ് മരിച്ചത് . ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചത്. ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയുടെ വിഡിയോ മഗൻ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
കാമുകനൊപ്പമുള്ള നൃത്തത്തിന്‍റെ വീഡിയോയാണ് ഭാര്യ മഗന് അയച്ചത്. ദിവ്യ അയച്ചുകൊടുത്ത വിഡിയോ കണ്ടതിന് പിന്നാലെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കിട്ട വിഡിയോയിൽ, ദിവ്യ നൃത്തം ചെയ്യുന്നതും അവളുടെ കാമുകൻ വിഡിയോ റെക്കോർഡ് ചെയ്യുന്നതും കാണാം.