കൊല്ലം പാരിപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്കിടിച്ച് 70കാരന് ഗുരുതര പരുക്ക്. കുളമട സ്വദേശി രാജേന്ദ്രക്കുറുപ്പിനാണ് പരുക്കേറ്റത്.ഇന്നലെ വൈകിട്ട് ആറയോടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന രാജേന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുമൊത്ത് മല്‍സരയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ ഗുരുതര പരുക്കേറ്റ വയോധികനെ കൊട്ടിയം കിംസ് ആശുപത്രിയിലെ ഐസിയുവില്‍ തുടരുന്നു ആന്തരിക രക്തശ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70കാരന്റെ കാലിനും ഇടുപ്പെല്ലിനും പൊട്ടലുണ്ട്. ബന്ധുക്കള്‍ പാരിപ്പള്ളി പൊലീസില്‍ പരാതി നല്കി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരക്കുള്ള ജംഗ്ഷനിലേക്കാണ് കുട്ടികള്‍ രണ്ട് ബൈക്കുകളിലായി ചീറിപ്പാഞ്ഞെത്തിയത്. ബൈക്കിന്റെ വേഗത കണ്ട് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മുന്‍പേ പാഞ്ഞെത്തിയ ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന 70കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ വാഹനമോടിച്ച 16കാരനും പിന്നില്‍ ഇരുന്നയാള്‍ക്കും നിസാര പരുക്കേറ്റു.