ഭാര്യയുടെയും ആണ്‍സുഹൃത്തിന്‍റെയും ഉപദ്രവം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കിയതായി പരാതി. ഹരിയാനയിലെ റോഹ്താക്കിലാണ് സംഭവം. മഗന്‍ എന്ന അജയ് ആണ് ജീവനൊടുക്കിയത്. ജൂണ്‍ 18ന് യുവാവിന്‍റെ മൃതദേഹം മരത്തിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണശേഷം പിന്നീട് ഫോണ്‍ പരിശോധിച്ച ബന്ധുക്കളാണ് ആത്മഹത്യയെക്കുറിച്ച് വിവരിക്കുന്ന വിഡിയോ ദൃശ്യം കണ്ടത്.
തന്‍റെ ഭാര്യ ദിവ്യയും ആണ്‍സുഹൃത്തും പൊലീസുകാരനുമായ ദീപക്കും തന്നെ ഉപദ്രവിക്കുന്നെന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ദിവ്യ തന്‍റെ പിതാവിനെ കൊല്ലാനും പിതൃസ്വത്തായി ലഭിക്കുന്ന ഭൂമി വില്‍ക്കാനും തന്നെ പ്രേരിപ്പിച്ചെന്ന് അജയ് പറയുന്നത്. ഈ പണം തന്‍റെ കാമുകനായ ദീപക്കിന് പൊലീസ് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ ഉപയോഗിക്കാനാണെന്നും ദിവ്യ മരിച്ച അജയോട് പറഞ്ഞിരുന്നു. സംഭവത്തില്‍ അജയ് ദിവ്യക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഈ പണം കൊണ്ട് ദിവ്യയും ദീപക്കും മഹാരാഷ്ട്രയില്‍ ഫ്ലാറ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്നും അജയ് പറഞ്ഞു.
ദീപക്കിന് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി 5 ലക്ഷം വേണമായിരുന്നു. ഉപദ്രവം സഹിക്ക വയ്യാതെ അജയ് ഗോതമ്പ് വിറ്റുകിട്ടിയ ഒന്നരലക്ഷം ദിവ്യയ്ക്ക് കൊടുത്തെന്നും വീണ്ടും ദിവ്യ ശല്യം ചെയ്തെന്നും യുവാവ് പറയുന്നു. ഒടുവില്‍ തന്‍റെ വിവാഹ ബ്രേസ്‍ലറ്റ് പണയം വച്ച് കിട്ടിയ 2 ലക്ഷവും ദിവ്യയ്ക്ക് നല്‍കി. എന്നാല്‍ വീണ്ടും ഒന്നരലക്ഷം വേണമെന്ന് ദിവ്യ ആവശ്യപ്പെട്ടു.
വിവാഹത്തിന് ശേഷമാണ് ദിവ്യ മുന്‍പ് വിവാഹിതയായതാണെന്നും ആ വിവാഹത്തിലൊരു കുട്ടിയുണ്ടെന്നും അജയ് അറിയുന്നത്. വിവാഹബന്ധം വേര്‍പിരിയാതെയാണ് അജയെ ദിവ്യ വിവാഹം ചെയ്യുന്നത്. ഹിന്ദു മാരീജ് ആക്ട് പ്രകാരം വിവാഹബന്ധം വേര്‍പിരിയാത്ത ഒരാള്‍ക്ക് പുനര്‍വിവാഹം കഴിക്കുന്നതില്‍ വിലക്കുണ്ടെന്ന് അജയ് സംഭവം ഒരു അഭിഭാഷക സുഹൃത്തിനോട് ചോദിച്ച് അറിഞ്ഞു. എന്നാല്‍ കേസിന് പോകാതെ ആദ്യഭര്‍ത്താവിനൊപ്പം പോകാന്‍ പണം കൊടുത്തൊഴിവാക്കാനാണ് അജയ് ശ്രമിച്ചത്.
സ്ഥലം എംപിയേയും എംഎല്‍എയെയും സ്ത്രീസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ആളുകളെ വിഡിയോയില്‍ അജയ് പരാമര്‍ശിക്കുന്നുണ്ട്.
2019ലാണ് ദിവ്യയെ അജയ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. ആദ്യം ദിവ്യയെ കുടുംബം അംഗീകരിച്ചില്ലെങ്കിലും ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നപ്പോള്‍ കുടുംബം ഇവരെ സ്വീകരിക്കുകയായിരുന്നു. ദിവ്യ ജോലിയെന്ന പേരില്‍ ദിവസങ്ങളോളം വീട് വിട്ട് നിന്നിരുന്നു. ഇത് മഹാരാഷ്ട്രയിലെ ദീപക്കിനെ കാണാനാണെന്ന് പിന്നീട് വ്യക്തമായിരുന്നു. അജയുടെ ഫോണില്‍ ദിവ്യ അയച്ച നിരവധി വിഡിയോകളും ചിത്രങ്ങളും പൊലീസിന് അജയുടെ വാദം സത്യമാണെന്ന് തെളിവായി ലഭിച്ചു. ഇതുകൂടാതെ ദിവ്യയ്ക്ക് അജയ് പണം കൈമാറിയതിനും തെളിവുകള്‍ ലഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം.