തൃശൂർ ചാലക്കുടിയിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ എലിഞ്ഞിപ്പറ സ്വദേശി രാജൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കടം ചോദിച്ചതിന്റെ തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ആലപ്പുഴ സ്വദേശി മുരുകൻ പൊലീസ് കസ്റ്റഡിയിൽ.
ഞായറാഴ്ച രാത്രി 09.30 മണിക്ക് ചാലക്കുടി സൗത്ത് മേൽ പാലത്തിന്റെ അടിയിൽ വെച്ചാണ് സംഭവം നടക്കുന്നത്. പ്രതിയായ മുരുകൻ ഈ മേൽപാലത്തിന് താഴെ ചെരുപ്പും, ബാഗും തുന്നുന്ന ജോലിയാണ് ചെയ്യുന്നത്. രാജൻ പ്രതി മുരുകനോട് കടമായി പണം ചോദിച്ചിരുന്നു. ഇത് സ്ഥിരമാക്കിയതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കത്തി കൊണ്ട് കുത്തി ഗുരുതരമായി പരുക്കേൽപ്പിക്കാനുള്ള കാരണം.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുരുകനെ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരുക്കേറ്റ രാജനെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ജയിലിൽ ഹാജരാക്കിയ പ്രതി മുരുകനെ ഇന്ന് റിമാൻഡ് ചെയ്തു.