പാലക്കാട് ചാലിശ്ശേരിയിൽ പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവിന് സദാചാര ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് കപ്പൂർ വട്ടക്കുന്ന് സ്വദേശികളായ സംഗീത്, ശിവൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞുനിർത്തി ഇരുവരും മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.