മഞ്ചേശ്വരത്ത് കവർച്ച നടത്തിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചതോടെ, തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർ. ഹോസങ്കടിയിലെ ആയുർവേദ ഷോപ്പിൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ പ്രചരിച്ചത്. നെല്ലിയാടി സ്വദേശി അഷ്റഫാണ് പിടിയിലായത്.
ഹോസങ്കടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആയുർവേദ ഷോപ്പിൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങളാണ്. ജഗദീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ കഴിഞ്ഞദിവസം രാത്രിയാണ് കള്ളൻ കയറിയത്. ഷട്ടർ തകർത്ത് അകത്തുകയറിയ കള്ളൻ ഡ്രോയറിൽ സൂക്ഷിച്ച 10,000 രൂപയാണ് കവർന്നത്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതിനിടെ കവർച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുകയായിരുന്നു. കള്ളന്റെ മുഖം വ്യക്തമായി കാണാവുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതോടെയാണ് കള്ളനെ തിരിച്ചറിഞ്ഞ ഒരു ഓട്ടോഡ്രൈവർ പൊലീസിൽ വിവരമറിയിച്ചത്.
കർണാടക പുത്തൂർ നെല്ലിയാടി സ്വദേശി അഷ്റഫാണ് കവർച്ച നടത്തിയത്. ഓട്ടോ ഡ്രൈവറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കായി മഞ്ചേശ്വരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം കർണാടക അതിർത്തിയിൽ നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. നിലവിൽ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.