കഴക്കൂട്ടത്ത് ലഹരി സംഘത്തിന്‍റെ അതിക്രമം. കടയിൽ ചായകുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് മൂന്നംഗ സംഘം ചൂടുചായ ഒഴിക്കുകയും മറ്റ് സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴക്കൂട്ടത്തെ കടയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ലഹരിയുടെ പിടിയിലായിരുന്ന മൂന്നംഗ സംഘം കടയിലെത്തിയ സ്ത്രീയോട് അതിക്രമം കാട്ടുകയായിരുന്നു. ചൂടുചായ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചതിനു പുറമെ മറ്റ് സ്ത്രീകളെയും ഇവർ ഉപദ്രവിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയവർക്കും മർദനമേറ്റു. കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സംഘം കേടുപാടുകൾ വരുത്തി. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.