കോട്ടയത്തെ അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലൻസ് പിടിയിൽ. സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് സെക്ഷൻ ഓഫിസർ തിരുവനന്തപുരം പള്ളിക്കൽ മൂതല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കോട്ടയത്തെമൂന്ന് അധ്യാപകരുടെ പുനർനിയമനത്തിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരു പ്രതി വടകര സ്വദേശി കെ.പി.വിജയൻ നേരത്തെ പിടിയിലായിരുന്നു.

ENGLISH SUMMARY:

A Secretariat Assistant Section Officer, Suresh Babu, has been arrested by Vigilance for taking a ₹1.5 lakh bribe for teacher re-appointments in Kottayam. Another accused, K.P. Vijayan, was previously apprehended in the case.