മലപ്പുറം തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നരലക്ഷം രൂപയ്ക്കാണ് കുഞ്ഞിന്റെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട്ടുകാരാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിനെ വാങ്ങിയവരും ഇടനിലക്കാരും അറസ്റ്റിലായി.