തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാര്‍ഥിനികളെ  ഏത്തം ഇടീച്ച അധ്യാപികക്കെതിരെ നടപടിക്ക് നിര്‍ദേശം. നടപടിക്ക് മുന്നോടിയായി നോട്ടിസ് നല്‍കിയെന്ന് മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു. ദേശീയഗാനസമയം ക്ലാസില്‍ ഇല്ലാതിരുന്നതിന് കുട്ടികളെ ഏത്തമിടീച്ചതെന്നാണ് പരാതി. 

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ദേശീയഗാനസമയം പങ്കെടുക്കാതിരുന്നതിനാണ് എട്ടു വിദ്യാര്‍ഥിനികളെ  അധ്യാപിക ഏത്തമിടീച്ചത്.  രണ്ടുഡിവിഷനിലെ കുട്ടികള്‍ക്ക് ഒരുമിച്ച് തയ്യല്‍ ക്ലാസ് നടത്തുന്നതിനിടെ ദേശീയ ഗാനം മുഴങ്ങി. സ്വന്തം ക്ലാസിലേക്ക് വിദ്യാര്‍ഥിനികള്‍ പോകുകയും ചെയ്തു. തുടര്‍ന്നാണ്  ക്ലസ്റ്റര്‍ ലീഡര്‍മാരായ എട്ടുപേരെ അധ്യാപിക,,, ദേശീയഗാനസമയത്ത് പങ്കെടുക്കാത്തതിന് ഏത്തമിടീച്ചത്. കുട്ടികള്‍ക്ക് സ്കൂള്‍ ബസ്സില്‍ കയറാനായില്ല. 

അധ്യാപിക തന്നെ ബസ് കൂലി നല്‍കി. ഈ മാസം പത്തിനായിരുന്നു സംഭവം. കുട്ടികള്‍ വൈകിയതിനാല്‍  രക്ഷിതാക്കള്‍ പരാതിയുമായെത്തിയപ്പോള്‍ അധ്യാപിക മാപ്പുപറഞ്ഞു. ഈ സംഭവങ്ങളെക്കുറിച്ച്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. അധ്യാപിക ചെയ്തത് നല്ലതല്ലെന്നും ദേശീയഗാന സമയത്ത് കുട്ടികള്‍ പോയതും നല്ലതല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

ENGLISH SUMMARY:

Action has been recommended against a teacher at Cotton Hill School in Thiruvananthapuram for allegedly hitting girl students. Education Minister V. Sivankutty stated that a notice has been issued prior to taking action. The incident reportedly occurred because the students were not present in class during the national anthem.