കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ സഹായം ചോദിച്ചെത്തിയ ആള്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊടുത്ത പണം മതിയാകാത്തതിന്‍റെ വിരോധത്തിലായിരുന്നു അഡ്മിനിസ്ട്രേറ്ററായ ഫാ. ജോര്‍ജ് പൈനാടത്തിനെ ആക്രമിച്ചത്. കേസില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് മുസ്തഫയെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ബിഷപ്പ് ഹൗസില്‍ ഇന്നലെയാണ് ആക്രമണം. സഹായമഭ്യര്‍ഥിച്ചെത്തിയ മുസ്തഫയ്ക്ക് ബിഷപ്പിന്‍റെ നിര്‍ദേശപ്രകാരം ആയിരം രൂപ വൗച്ചര്‍ എഴുതി നല്‍കി. എന്നാല്‍ മുസ്തഫ അതില്‍ ഒപ്പിടാന്‍ തയ്യാറായില്ല. പകരം കൈയ്യില്‍ കരുതിയ കറിക്കത്തിയെടുത്ത് കുത്തി. മാരകമായി പരുക്കേല്‍ക്കാതിരുന്നത് ദൈവം തുണച്ചതുകൊണ്ടെന്ന് ഫാ. ജോര്‍ദ് പൈനാടത്ത്.
വയറിനും കൈകളിലുമാണ് വൈദികന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇന്നലെ തന്നെ ആശുപത്രിവിട്ടു. പ്രതിയെ റിമാന്‍ഡ് ചെയ്തു.