ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ സീത മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞത് നഷ്ടപരിഹാരം കൊടുക്കുന്നതിന് തൊട്ടുമുന്‍പ്. കാട്ടാന ആക്രമണമെന്ന ധാരണയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സീതയുടെ കുടുംബത്തിന് വനംവകുപ്പ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറാനിരിക്കെയാണ് ട്വിസ്റ്റ് സംഭവിച്ചത്.
വനത്തിനുള്ളിൽ വെച്ച് അക്രമണത്തിൽ സീത കൊല്ലപ്പെട്ടന്നായിരുന്നു ഭർത്താവ് ബിനു ഇന്നലെ പൊലീസിന് മൊഴി നൽകിയത്. സീതയുടെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തറച്ചുകയറി, മരിക്കുന്നതിന് മുമ്പ് സീത ക്രൂര ആക്രമണത്തിന് ഇരയായെന്നാണ് കണ്ടെത്തി, കാട്ടാന ആക്രമണത്തില്‍ ഇത്തരം പരുക്കുകള്‍ സംഭവിക്കാറുള്ളതുകൊണ്ട് സംശയം തോന്നിയില്ല.
എന്നാല്‍ മരണത്തില്‍ ഫോറന്‍സിക് സര്‍ജന് ചില സംശയങ്ങള്‍ തോന്നി. പ്രാഥമിക പോസ്റ്റ് മോര്‍ട്ടത്തില്‍ ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഉണ്ടായ പരുക്കുകള്‍ കാട്ടാന ആക്രമണത്തില്‍ ഉണ്ടായതല്ല എന്ന് കണ്ടെത്തി. ശരീരത്തില്‍ വലിച്ചിഴച്ചതിന്‍റെ പാടുകള്‍, എന്നാല്‍ സീതയെ കാട്ടാന വലിച്ചിഴച്ചുവെന്ന് ബിനു പറഞ്ഞിരുന്നില്ല.
കാട്ടാന ആക്രമണമല്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് പണം കൊടുക്കേണ്ടതില്ല എന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. വനത്തിനുള്ളിൽ വച്ച് സീതക്കെന്താണ് പറ്റിയതെന്ന് കണ്ടെത്താൻ ഭർത്താവ് ബിനുവിനെ വിശദമായി ചോദ്യം ചെയ്യും