TOPICS COVERED

പാലക്കാട്‌ ഒറ്റപ്പാലത്ത് കടയിൽ ജോലി അന്വേഷിച്ചെത്തിയ യുവാക്കൾ ജീവനക്കാരിയുടെ മൊബൈൽ ഫോണുമായി മുങ്ങി. ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഫോണാണു മോഷ്ടിക്കപ്പെട്ടത്.  

ഇന്നു രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. വ്യാപാര സ്ഥാപനത്തിൽ ജോലി അന്വേഷിച്ച് 4 യുവാക്കൾ എത്തി. ഒഴിവില്ലെന്ന് അറിയിച്ചതോടെ ഇവർ പുറത്തുപോയി. കൂട്ടത്തിലെ 2 പേർ വീണ്ടും തിരിച്ചെത്തി ഫോൺ മോഷ്ടിക്കുകയായിരുന്നു. പണി അന്വേഷിച്ചെത്തിയവർക്ക് അപ്പോൾ തന്നെ പണി കിട്ടി. മോഷണദൃശ്യം പൂർണമായും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

24000 രൂപയോളം വില വരുന്ന മൊബൈൽ ഫോണാണു മോഷ്ടിക്കപ്പെട്ടത്. ഫോണിന്റെ ഉടമ ശരണ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്...!

ENGLISH SUMMARY:

In a shocking incident at Ottapalam in Palakkad, four youths who visited a shop near the bus stand pretending to seek employment stole a mobile phone worth ₹24,000 from a female staff member. The group initially left when told there were no vacancies but two of them returned shortly and stole the phone. The entire act was captured on nearby CCTV footage. The victim, Sharanya, has filed a police complaint, and an investigation is underway based on the CCTV evidence.