വീട്ടിൽ കയറി മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചിട്ട് കൊടുക്കാത്തതിന് അയൽക്കാരനെ ആക്രമിച്ചയാൾ പിടിയിൽ. പത്തനംതിട്ട പെരുനാട് സ്വദേശി പ്രശാന്ത് കുമാർ ആണ് അറസ്റ്റിലായത്. അയൽക്കാരനായ അനിയൻകുഞ്ഞിനെയാണ് മർദ്ദിച്ചത്. മദ്യക്കുപ്പിയുമായി അനിയൻകുഞ്ഞിന്‍റെ വീട്ടിൽ ചെന്ന് ഗ്ലാസും വെള്ളവും ചോദിക്കുകയായിരുന്നു. കമ്പും കല്ലും കൊണ്ടാണ് ആക്രമിച്ചത്. അനിയൻ കുഞ്ഞിന്‍റെ വിരലിന് പൊട്ടലുണ്ട്.
ആദ്യ അക്രമം ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും വീണ്ടും ഉപദ്രവിക്കാൻ വന്നതോടെയാണ് പരാതി നൽകിയത്. പ്രതിയെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.