വണ്ടിപ്പെരിയാർ സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറവച്ച് സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് പകര്‍ത്തിയത് ഒട്ടേറെപ്പേരുടെ നഗ്ന ദൃശ്യങ്ങള്‍. 7മാസമായി വൈശാഖ് ഇതൊരു ഹോബിയായി കൊണ്ടുനടക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച്  വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ ഇതേ പൊലീസ് സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്ന വൈശാഖ് അറസ്റ്റിലായത്.

കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി ഇതിന്‍റെ അടിസ്ഥാനത്തിൽ   നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ‘സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച  ഭീഷണിപ്പെടുത്തുകയും ചെയ്തു തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈം വിഭാഗത്തിലും  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ്  ചെയ്യുന്നത്’. വസ്ത്രം മാറുന്ന മുറിയില്‍ സ്ഥാപിച്ച ഒളിക്യാമറ ഇയാളുടെ മൊബൈലുമായി കണക്ട് ചെയ്താണ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലിലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. 

ENGLISH SUMMARY:

Civil Police Officer Vysakh has been arrested for secretly filming female police officers changing clothes at the Vandipperiyar police station in Idukki, Kerala. It is reported that Vysakh had been engaged in this activity for seven months, capturing numerous nude videos. His arrest came after he allegedly blackmailed a female police officer with these visuals. He was working at the same police station where the incidents occurred.